• Thu. Sep 10th, 2026

24×7 Live News

Apdin News

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

Byadmin

Sep 10, 2026


കൊല്ലം: ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകനെ അറസ്റ്റ് ചെയ്തു.ചവറ തട്ടാശ്ശേരി സ്വദേശി വേണുവാണ് മദ്യപിച്ചെത്തി മാതാവിനെ മര്‍ദിച്ചത്.ബുധനാഴ്ച ഉച്ചയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഇളയ മകനാണ് വേണു. ആദ്യ തവണയല്ല വേണു മാതാവിനെ മര്‍ദിക്കുന്നത് എന്നാണ് വിവരം.

മൂത്തമകന്‍ വീട്ടില്‍ ഒരു ഹോംനഴ്സിനെ ജോലിക്ക് നിര്‍ത്തിയിരുന്നു. ഹോംനഴ്സും അമ്മയും വേണുവുമാണ് വീട്ടില്‍ താമസിക്കുന്നത്.ഹോംനഴ്സ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
വേണു കെഎംഎംഎല്‍ ജീവനക്കാരനാണ് .

 



By admin