• Thu. Mar 6th, 2025

24×7 Live News

Apdin News

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ – ന്യൂസിലന്‍ഡ് ഫൈനലിലേക്ക്

Byadmin

Mar 6, 2025


ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ – ന്യൂസിലന്‍ഡ് ഫൈനലിലേക്ക്. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ കടത്തിവെട്ടി ന്യൂസിലന്‍ഡ് ഫൈനല്‍ സീറ്റ് ഉറപ്പിക്കുകയായിരുന്നു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

67 പന്തില്‍ സെഞ്ച്വറി തികച്ച ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. 71 പന്തില്‍ 56 റണ്‍സ് നേടിയ ടെമ്പ ബാവുമ, 66 പന്തില്‍ 69 റണ്‍സ് നേടിയ റാസി വാന്‍ ഡെര്‍ ടസന്‍ എന്നിവരും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങില്‍ 20 റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്ക് വീണെങ്കിലും രണ്ടാം വിക്കറ്റ് 105 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി ബവുമ- വാന്‍ഡര്‍ ഡസന്‍ മികച്ച തുടക്കമാണ് നല്‍കിയത്. ബവുമയും വാന്‍ഡറും പുറത്തായതോടെ ദക്ഷിണാഫ്രിക്ക പരാജയത്തിലേക്ക് കൂപ്പുക്കുത്തുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസന്റെയും സെഞ്ച്വറികളും ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും ഇന്നിങ്സുകളുമാണ് ന്യൂസിലന്‍ഡിന് തുണയായത്.

 

By admin