ന്യൂദല്‍ഹി: കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മന്‍ എം എല്‍ എയ്‌ക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്റ് ഹണ്ട് കോര്‍ഡിനേറ്ററായിട്ടാണ് ചാണ്ടി ഉമ്മനെ നിയമിച്ചത്. മേഘാലയയുടെയും അരുണാചല്‍ പ്രദേശിന്റെയും ചുമതലയാണ് നല്‍കിയത്.
ജോര്‍ജ് കുര്യനാണ് കേരളത്തിന്റെ ചുമതല. എഐസിസി റിസര്‍ച്ച് കോര്‍ഡിനേറ്ററാണ്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതല നല്‍കി.
കെപിസിസി പുനഃസംഘടന പട്ടിക പുറത്തു വന്നതിന് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന സാമൂഹ്യ മാധ്യമത്തിലെ പരിഹാസ പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയില്‍ ഇടം ലഭിക്കാത്തത് ഷമയെ ചൊടിപ്പിച്ചിരുന്നു.