• Mon. Mar 10th, 2025

24×7 Live News

Apdin News

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പേ ഇന്ത്യക്ക് നിരാശ, സൂപ്പർതാരത്തിന് പരുക്ക് 

Byadmin

Mar 8, 2025


ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ടീമിന് ആശങ്കയായി വിരാട് കോലിയുടെ പരിക്ക്. ശനിയാഴ്ച നടന്ന പരിശീലനത്തിനിടെ പന്ത് കാല്‍മുട്ടിലിടിച്ച് കോലിക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ്‌സില്‍ പേസര്‍മാരെ നേരിടുന്നതിനിടെയാണ് അപകടം.

പിന്നാലെ തന്നെ ടീം ഫിസിയോയും സംഘവും കോലിയെ പരിശോധിച്ചു. പന്ത് തട്ടിയ ഭാഗത്ത് പെയിന്‍ കില്ലര്‍ സ്‌പ്രേ അടിക്കുകയും പരിക്കേറ്റ ഭാഗം ബാന്‍ഡേജ് ഉപയോഗിച്ച് കെട്ടിവെയ്ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനു ശേഷം കോലി ബാറ്റിങ് പരിശീലനം മതിയാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

പരിക്ക് ഗുരുതരമല്ലെന്നാണ് ടീം ഇന്ത്യയുടെ പരിശീലക സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കോലിക്ക് ഫൈനലിന് ഇറങ്ങാന്‍ സാധിക്കാതെവന്നാല്‍ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. കോലിയുടെ പരിക്കിനേക്കുറിച്ച് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

By admin