• Sun. Nov 2nd, 2025

24×7 Live News

Apdin News

ചാ​ല​ക്കു​ടി – ആ​ന​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

Byadmin

Nov 1, 2025



തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ ന​വം​ബ​ർ 10 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ചാ​ല​ക്കു​ടി – ആ​ന​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ സി​എ​ച്ച് 54/200ൽ ​ക​മ്മ​ട്ടി ഭാ​ഗ​ത്ത് ക​ൾ​വ​ർ​ട്ട് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ലാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി, പ്രൈ​വ​റ്റ് ബ​സു​ക​ൾ ക​ൾ​വ​ർ​ട്ടി​ന്റെ ഒ​രു വ​ശ​ത്ത് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വാ​ഹ​നം മാ​ത്രം ക​ൾ​വ​ർ​ട്ടി​ലൂ​ടെ മ​റു​വ​ശ​ത്ത് എ​ത്തി​ച്ച് യാ​ത്രി​ക​രെ ക​യ​റ്റി യാ​ത്ര തു​ട​രേ​ണ്ട​താ​ണ്. ചെ​റു​വാ​ഹ​ന​ങ്ങ​ൾ, ബ​സു​ക​ൾ എ​ന്നി​വ വാ​ഴ​ച്ചാ​ൽ മു​ത​ൽ മ​ല​ക്ക​പ്പാ​റ വ​രെ യാ​ത്ര അ​നു​വ​ദി​ക്കും.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ, ലോ​ഡ് ക​യ​റ്റി വ​രു​ന്ന മ​റ്റ് ചെ​റു​വാ​ഹ​ന​ങ്ങ​ൾ, ടെ​മ്പോ ട്രാ​വ​ല​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ ചാ​ല​ക്കു​ടി ഭാ​ഗ​ത്തു നി​ന്നു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും വാ​ഴ​ച്ചാ​ൽ ചെ​ക്ക്പോ​സ്റ്റ് വ​രെ മാ​ത്രം യാ​ത്ര അ​നു​വ​ദി​ക്കും. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളും ലോ​ഡ് ക​യ​റ്റി വ​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ളും മ​ല​ക്ക​പ്പാ​റ വ​രെ മാ​ത്രം യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

By admin