പത്തനംതിട്ട:ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് തിരിതെളിക്കും.
ചിങ്ങപ്പുലരിയായ ഞായറാഴ്ച മുതല്‍ 21 വരെ പൂജകള്‍ നടക്കും. ഈ ദിവസങ്ങളില്‍ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
17ന് ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാര്‍ച്ചന നടക്കും. 21ന് രാത്രി പത്തിന് നട അടയ്‌ക്കും. ഓണ പൂജകള്‍ക്കായി സെപ്തംബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിന് നട തുറക്കും. സെപ്തംബര്‍ നാലു മുതല്‍ ഏഴുവരെ ഓണ സദ്യ ഉണ്ടാകും.ഏഴാം തീയതി നട അടയ്‌ക്കും.