• Sun. Aug 24th, 2025

24×7 Live News

Apdin News

ചിട്ടി തര്‍ക്കങ്ങള്‍ ഉപഭോക്തൃ കോടതികളുടെ അധികാരപരിധിയില്‍ വരുമെന്ന് സംസ്ഥാന കമ്മീഷന്‍

Byadmin

Aug 23, 2025



കൊച്ചി: ചിട്ടി സംബന്ധമായ തര്‍ക്കങ്ങള്‍ക്ക് ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം ഉപഭോക്തൃ കോടതികളുടെ അധികാരപരിധിയില്‍ വരുമെന്ന എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി സംസ്ഥാന കമ്മീഷന്‍ ശരിവച്ചു. സിവില്‍ കോടതിയില്‍ മാത്രമല്ല, ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതികളിലും ചിട്ടി സംബന്ധമായ കേസുകള്‍ ഫയല്‍ ചെയ്‌യാം. ഇത്തരം പരാതികള്‍ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിലനില്‍ക്കും.
ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ നിലവിലുള്ള മറ്റ് നിയമങ്ങള്‍ക്ക് പുറമെയുള്ള അധിക പരിഹാര മാര്‍ഗ്ഗമാണെന്നും ഉത്തരവില്‍ ജില്ലാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ചോദ്യം ചെയ്‌താണ് എറണാകുളത്തെ ചിട്ടി ഫണ്ട് കമ്പനി ഡയറക്ടര്‍ സംസ്ഥാന കമ്മീഷനെ സമീപിച്ചത്. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ജുഡീഷ്യല്‍ മെമ്പര്‍ അജിത് കുമാര്‍ ഡി, കെ. ആര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.

 

 

By admin