• Tue. Feb 4th, 2025

24×7 Live News

Apdin News

ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും എന്ന് ഉദ്ദേശിച്ചത് ആയുർവേദ ചികിത്സ, രാഹുൽ ഈശ്വറിന്റെ പരാതിയിൽ പ്രതികരിച്ച് കെ.ആർ മീര – Chandrika Daily

Byadmin

Feb 4, 2025


രാഹുൽ ഈശ്വറിന്റെ പരാതിയിൽ പ്രതികരണവുമായി എഴുത്തുകാരി കെ ആർ മീര. കൊലക്കുറ്റത്തെ ന്യായീകരിച്ചുവെന്ന് പരാതിക്കാരൻ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണ്. ടോക്സിക്കായ പുരുഷന്മാർക്ക് കഷായം കൊടുക്കണമെന്ന് പറഞ്ഞത് വളച്ചൊടിച്ചുവെന്നും കെ ആർ മീര പ്രതികരിച്ചു. ഡോക്ടറുടെ മേൽനോട്ടത്തിൽ ആയുർവേദ കഷായം കൊടുക്കണമെന്നാണ് പറഞ്ഞത്. തന്റെ പരാമർശത്തിന്റെ പേരിൽ കേരളത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

തനിക്കെതിരെ പരാതി നൽകിയത് ലൈംഗികാതിക്രമ അനുകൂലിയാണ്. കുറ്റകൃത്യങ്ങളെ വെള്ള പൂശാൻ കൊട്ടേഷൻ എടുത്തയാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരുഷനാണ് പരാതിക്കാരനെന്നും കെ ആർ മീര കുറിച്ചു. രാഹുൽ ഈശ്വറിന്റെ പേര് പരാമർശിക്കാതെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ എഴുത്തുകാരി കെ.ആര്‍ മീര നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഈശ്വര്‍ പൊലീസില്‍ പരാതി നല്‍കിഅത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.ബി.എന്‍.എസ് 352,353,196 ഐ.ടി ആക്ട് 67 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. മീരയുടെ പ്രസ്താവന കൊലപാതകത്തെ ന്യായീകരിക്കുന്നതാണെന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.



By admin