• Sat. Apr 11th, 2026

24×7 Live News

Apdin News

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

Byadmin

Apr 10, 2026


ജീവിതത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതായിട്ടും, ഉപേക്ഷിക്കേണ്ടി വന്നൊരു ശീലത്തെക്കുറിച്ച് പറഞ്ഞുള്ള മമ്മൂട്ടിയുടെ അഭിമുഖം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം. അതിനൊരു ശക്തിയുണ്ട്. നേട്ടങ്ങളേക്കാളും, ഉപേക്ഷിക്കലാണ് വേണ്ടിവരിക. അങ്ങനെയൊരു ഫിലോസഫിയുണ്ട്. എനിക്കിഷ്ടപ്പെട്ട, തള്ളിക്കളഞ്ഞൊരു കാര്യം എന്റെ പുകവലി ശീലമാണ്.

എനിക്കിഷ്ടമായിരുന്നു വലിക്കുന്നത്. അത് നിര്‍ത്തിയിട്ട് പതിനഞ്ച് വര്‍ഷത്തിന് മേലെയായി. എനിക്കിഷ്ടമുള്ള കാര്യമായിരുന്നു, പക്ഷേ, ശാരീരികമായി അത് നല്ലതല്ല, എനിക്ക് മാത്രമല്ല ആര്‍ക്കും. നമ്മുടെ ശരീരത്തിന് ഇഷ്ടമല്ലാത്തൊരു കാര്യത്തെയാണ് നമ്മള്‍ കയറ്റിവിടുന്നത്. നമുക്ക് ജീവിക്കാന്‍ പുക വേണ്ടല്ലോ, ആഹാര പദാര്‍ത്ഥങ്ങളും വായുവും മാത്രം മതിയല്ലോ.

ശാരീരിക പ്രശ്‌നങ്ങളുണ്ടായിട്ടല്ല. അത് നല്ലതല്ലെന്ന് തോന്നി. അങ്ങനെ വേണ്ടെന്ന് വെച്ചതാണ്. ഗ്ലാമറിനെ ബാധിക്കുന്നത് മാത്രമല്ലല്ലോ. ഞാന്‍ സിഗരറ്റ് വലിക്കുന്നത് മറ്റുള്ളവരെയും സ്വാധീനിക്കുന്നുണ്ട്. അങ്ങനെയാണ് അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തോന്നിയത്. എല്ലാ കാലഘട്ടത്തിന്റെയും ധര്‍മ്മസങ്കടം തന്നെയാണ് ഇപ്പോഴും ഉള്ളത്. നമുക്ക് ധര്‍മ്മം നിഷേധിക്കുന്നത് താങ്ങാനാവുന്ന കാര്യമല്ല. ധര്‍മ്മസങ്കടമെന്താണെന്ന് വെച്ചാല്‍ എന്നെക്കൊണ്ട് കഴിയും. എന്നാല്‍ ഇപ്പോള്‍ ചെയ്യാന്‍ പറ്റില്ല. അങ്ങനെ പറയില്ലേ. ആ ഒരു അവസ്ഥയാണ് ധര്‍മ്മസങ്കടം. അഭിനയം എനിക്ക് ഇന്നുവരെ മടുപ്പ് തോന്നാത്ത കാര്യമാണ്. ഭക്ഷണം പോലെയാണ്. തൃപ്തിയോടെ കഴിച്ചാല്‍ ഏമ്പക്കംവിടും. അതുകഴിഞ്ഞാല്‍ പിന്നെയും വിശക്കില്ലേ, അതുപോലെയാണ്.“ എന്നാണ് മമ്മൂട്ടി പറഞ്ഞത്.



By admin