തിരുലനന്തപുരം :ചീഫ് സെക്രട്ടറി എ ജയതിലക് കിഫ്ബി മുന്‍ സിഇഒ കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇടപെട്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലാണ് പരാതി നല്‍കിയത്. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, കെ.എം.എബ്രഹാം എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്.
കെഎം എബ്രഹാം വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ 2015ല്‍ കണ്ടിരുന്നു. കെ എം എബ്രഹാം 2015ല്‍ ധനകാര്യ വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കാലത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം.
പിണറായി സര്‍ക്കാര്‍ വീണതോടെ കിഫ്ബി സിഇഒ സ്ഥാനം കെ എം എബ്രഹാം രാജിവച്ചു.