നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിലപാട് വ്യക്തമാക്കി സുശീല കര്‍ക്കി. ഭരണത്തില്‍ ചുമതലയേറ്റത് അധികാരം രുചിക്കാനല്ലെന്നും അടുത്ത ആറുമാസത്തിനകം പുതിയ തിരഞ്ഞെടുപ്പിന് രാജ്യത്തെ സജ്ജമാക്കാനുമാണെന്ന് അവര്‍ പറഞ്ഞു. ഇപ്പോഴുള്ള സ്ഥിതി മാറ്റി രാജ്യത്ത് സ്ഥിരതകൊണ്ടുവരാനും നീതിക്കായുള്ള ആവശ്യങ്ങള്‍ പരിഗണിക്കാനും പ്രവര്‍ത്തികുമെന്നും സുശീല കര്‍ക്കി പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് 73കാരിയായ സുശീല, ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റത്. നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഇവര്‍ സാമൂഹികമാധ്യമനിരോധനത്തിനും അഴിമതിക്കുമെതിരേയുണ്ടായ ജെന്‍ സീ വിപ്ലവത്തിന് പിന്നാലെ കെ.പി. ശര്‍മ ഒലി രാജിവെച്ചതോടെയാണ് സുശീല, ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ആറുമാസത്തിലധികം താനോ തന്റെ സംഘമോ അധികാരത്തില്‍ തുടരില്ലെന്നും അവര്‍ വ്യക്തമാക്കി.