
തിരുവനന്തപുരം: വയനാട് ജില്ലയിലെ ചുരല്‍മല-മുണ്ടക്കൈ ദുരന്തത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു വരുന്നവര്‍ക്ക് തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.വയനാട്ടില്‍ രണ്ടാം ഘട്ടത്തില്‍ ഡിസംബര്‍ 11നാണ് വയനാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ ഇന്ന് വൈകിട്ട് പരസ്യ പ്രചാരണം അവസാനിച്ചു.ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍