ചെങ്കടലില്‍ കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ ദക്ഷിണേഷ്യയിലെ നിരവധി രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ ബാധിച്ചു. സൗദിയിലെ ജിദ്ദക്കു സമീപമാണ് കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത്.
ആഗോള ഇന്റര്‍നെറ്റ് നിരീക്ഷക സ്ഥാപനമായ ‘നെറ്റ്‌ബ്ലോക്ക്‌സ്’ ഇന്ത്യയില്‍ തടസ്സം നേരിട്ടതായി പറയുന്നുണ്ടെങ്കിലും ഇന്റര്‍നെറ്റ്, ഡാറ്റ കണക്ടിവിറ്റി സേവനങ്ങളില്‍ യാതൊരു ആഘാതവും കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ ടെലികോം ഓപറേറ്റര്‍മാര്‍ അറിയിച്ചു. ഒന്നിലധികം റൂട്ടുകളിലൂടെ നെറ്റ്‌വര്‍ക്കുകള്‍ക്ക് നമുക്കുണ്ടെന്നും അതിനാല്‍ രാജ്യത്തെ ബാധിക്കാനിടയില്ലെന്നും ഇന്ത്യന്‍ ടെലികോം അതോറിറ്റി വ്യക്തമാക്കി. കപ്പല്‍ നങ്കൂരമിടുന്നത് മൂലമോ മനഃപൂര്‍വമോ തകരാര്‍ സംഭവിക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഹൂതികള്‍ കേബിളുകള്‍ മുറിച്ചതാണെന്ന സംശയവുമുണ്ട്.