
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ തന്നെ മത്സരിക്കണമെന്നാണ് തീരുമാനം.
അരൂരില്‍ ദലീമ അല്ലെങ്കില്‍ ജില്ലാ സെക്രട്ടറി ആര്‍ നാസറാണ് പരിഗണനയില്‍. കായംകുളത്ത് നിലവിലെ എംഎല്‍എയായ യു പ്രതിഭ മാറും.ബാബു ജാന്‍, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ എന്നിവരുടെ പേരുകളാണ് കായംകുളത്ത് പരിഗണനയിലുള്ളത്.അമ്പലപ്പുഴയില്‍ എച്ച് സലാം, ആലപ്പുഴ ചിത്തരഞ്ജന്‍ എന്നിവരെ പരിഗണിക്കുന്നു.
ഉറച്ച സീറ്റില്‍ ടേം വ്യവസ്ഥ ഏര്‍പ്പെടുത്തിയും മുതിര്‍ന്ന നേതാക്കളെ മത്സരത്തിനിറക്കിയും ഒരാഴ്ചക്കകം സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ ഒരുങ്ങുകയാണ് സിപിഎം.