ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൈയൊഴിഞ്ഞ് സ്മാര്‍ട്ട് ക്രിയേഷന്‍സ്. ചെന്നൈയിലെത്തിച്ചത് ചെമ്പുപാളികളാണെന്ന് പറയാന്‍ ആവശ്യപ്പെട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് വിശദീകരണം നല്‍കി.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുവന്നത് ചെമ്പ് പാളികളാണെന്ന് പറയാന്‍ പോറ്റി നിര്‍ദേശിച്ചിരുന്നു. മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും ഉറപ്പ് നല്‍കി. ദേവസ്വം വിജിലന്‍സ് മൊഴി രേഖപ്പെടുത്താന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെ വിളിപ്പിച്ചപ്പോഴാണ് ഗൗരവം മനസിലാക്കിയതെന്നും പോറ്റിയുടെ തട്ടിപ്പില്‍ സ്ഥാപനത്തിന് പങ്കില്ലെന്നും മാനേജ്മെന്റ് പറയുന്നു. നേരത്തെ സ്വര്‍ണം പാകിയതില്‍ വീണ്ടും സ്വര്‍ണം പൂശില്ലന്ന് പറഞ്ഞത് സത്യമാണെന്നും പോറ്റി നിര്‍ബന്ധിച്ചപ്പോള്‍ റൂള്‍ മാറ്റിയതാണെന്നും മാനേജ്മെന്റ് പറഞ്ഞു.
ഇതിനിടെ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെടി ശങ്കരന്‍ ദ്വാരപാലക ശില്‍പങ്ങളുടെ പരിശോധനയ്ക്കായി സന്നിധാനത്തെത്തി. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒക്ക് വേണ്ടി അഭിഭാഷകനാണ് ഹാജരായത്.