ചെന്നൈ: ചെന്നൈ സവീത മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സവീത മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജനായ ഡോ. ഗ്രാഡ്‌ലിന്‍ റോയ് (39) ആണ് മരിച്ചത്. ആശുപത്രിയില്‍ വച്ച് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് അടിയന്തിര ചികില്‍സാ മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടും ഡോക്ടറെ രക്ഷിക്കാനായില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സിപിആര്‍, സ്റ്റെന്റിംഗോടുകൂടിയ അടിയന്തര ആന്‍ജിയോപ്ലാസ്റ്റി, ഇന്‍ട്രാ-അയോര്‍ട്ടിക് ബലൂണ്‍ പമ്പ്, ഇസിഎംഒ തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിച്ചു.
ഡോക്ടര്‍മാര്‍ പലപ്പോഴും ഒരു ദിവസം 12-18 മണിക്കൂര്‍ ജോലി ചെയ്യുന്നുവെന്നുംദീര്‍ഘനേരം ജോലി ചെയ്യുന്നതു മൂലം യുവ ഡോക്ടര്‍മാര്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുന്ന പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.