ചെന്നൈ: ചെന്നൈ താംബരം വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനയുടെ പിസി7 പിലാറ്റസ് ബേസിക് ട്രെയിനര്‍ വിമാനം തിരുപ്പോരൂരിന് സമീപം തകര്‍ന്നു വീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപെട്ടു. പതിവ് പരിശീലന ദൗത്യത്തിനിടെ സംഭവിച്ച അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വിമാനം തകര്‍ന്നുവീണതിന്റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച് വ്യക്തത ലഭ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.