• Tue. Apr 1st, 2025

24×7 Live News

Apdin News

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

Byadmin

Mar 30, 2025


ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു മാസക്കാലത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം ഈദുല്‍ ഫിത്‌റിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആത്മീയമായും ശാരീരികമായും ശുദ്ധി വരുത്താനുള്ള സമയം കൂടിയായിരുന്നു അത് -ഈദ് ആശംസയില്‍ അദ്ദേഹം പറഞ്ഞു.

ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മതം. ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുമ്പോള്‍ നമുക്കിടയില്‍ നന്മയും സ്‌നേഹവും കാരുണ്യവും നിലനിര്‍ത്താനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തേണ്ടത്. എല്ലാ വെല്ലുവിളികളെയും ചെറുത്ത് തോല്‍പ്പിക്കേണ്ടതും സാഹോദര്യത്തോടെ തോളോട് തോള്‍ ചേര്‍ന്ന് നിന്നു കൊണ്ടാണ്. അതിനു വേണ്ടി നമ്മെ സജ്ജമാക്കുന്നതായിരുന്നു ഈ വ്രതാനുഷ്ഠാന കാലം. ഏവര്‍ക്കും ഊഷ്മളമായ ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേരുന്നു -പ്രതിപക്ഷ നേതാവ് പറഞ്ഞു.

By admin