തൃശൂര്‍ : ചെറുതുരുത്തി മുള്ളൂര്‍ക്കരയില്‍ കെഎസ്യു- എസ്എഫ്‌ഐ സംഘര്‍ഷം. എസ്എഫ്‌ഐ ചെറുതുരുത്തി ഏരിയ സെക്രട്ടറിയേറ്റ് അംഗം ആദിത്യന്‍, കിള്ളിമംഗലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിറ്റ് പ്രസിഡന്റ് എല്‍ദോസ് എന്നിവര്‍ക്ക് പരിക്കേറ്റു.
കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂര്‍, അല്‍ അമീന്‍, അസ്ലം, സാരംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കെഎസ്യു പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ എസ്എഫ്‌ഐ നേതാക്കളെ പിന്തുടര്‍ന്നെത്തി അക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
മുള്ളൂര്‍ക്കര ഗേറ്റിനു സമീപമായിരുന്നു ആക്രമണം നടന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു