• Mon. Jan 20th, 2025

24×7 Live News

Apdin News

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു ജയന്റെ വീട് തല്ലി തകര്‍ത്ത് നാട്ടുകാര്‍

Byadmin

Jan 19, 2025


കൊച്ചി:ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു ജയന്റെ വീട് തല്ലി തകര്‍ത്ത് നാട്ടുകാര്‍. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് പിടികൂടി. സ്ഥലത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂട്ടക്കൊലയിലെ പ്രതിയായ ഋതു ജയനെതിരെ നേരത്തെ തന്നെ നാട്ടുകാരില്‍ നിന്ന് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

ഇതിനിടെയാണ് വീട് ആക്രമിച്ചത്. വീടിന്റെ മുന്‍വശത്തെ സിറ്റ്ഔട്ട് അടിച്ചുതകര്‍ത്തവര്‍ കസേര ഉള്‍പ്പെടെയുള്ള സാധനങ്ങളും തകര്‍ത്തു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കാനിരിക്കെയാണ് ഇത്തരമൊരു സംഭവം.

ഋതു ജയന്‍ കൊലപാതകം നടത്തിയതിന് പിന്നാലെ മാതാപിതാക്കള്‍ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.



By admin