• Sat. Aug 9th, 2025

24×7 Live News

Apdin News

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി

Byadmin

Aug 7, 2025


ആലപ്പുഴ: ചേര്‍ത്തല തിരോധാന കേസില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി. ഐഷ തിരോധാന കേസിലും പരിശോധന നടക്കുകയാണ്. ഗ്രൗണ്ട് പെനട്രേറ്റ് റഡാര്‍ ഉപയോഗിച്ച് ഐഷയുടെ വീടിനു സമീപത്തും പരിശോധിക്കും.

നിലവില്‍ ഐഷയുടെ അയല്‍വാസി റോസമ്മയുടെ വീട്ടില്‍ പരിശോധന നടക്കുകയാണ്. റോസമ്മയുടെ പറമ്പിലും 40 സെന്റ് ഭൂമിയിലുള്ള കോഴി ഫാമിലുമാണ് പരിശോധന. ഐഷയും സെബാസ്റ്റ്യനും സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് വീട്ടില്‍ വന്നിരുന്നതായി റോസമ്മ വെളിപ്പെടുത്തിയിരുന്നു. അനുമതിയില്ലാതെ 40 സെന്റ് ഭൂമി ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയെന്നും ഐഷയെ കാണാതായ ശേഷവും ഐഷയുടെ ഫോണില്‍ നിന്നും കോള്‍ വന്നിരുന്നതായും റോസമ്മ പറഞ്ഞിരുന്നു. നിലവില്‍ റോസമ്മയെ ചോദ്യം ചെയ്യുകയാണ്.

അതേസമയം റോസമ്മയുടെ കോഴിഫാമുമായി ബന്ധപ്പെട്ടും ദുരൂഹത നിലനില്‍ക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം കോഴിഫാം അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ കോഴി ഫാമിന് ലൈസന്‍സില്ലാത്തത് കൊണ്ടാണ് പ്രവര്‍ത്തിപ്പിക്കാത്തതെന്നാണ് റോസമ്മ പറയുന്നത്.

By admin