• Tue. Nov 18th, 2025

24×7 Live News

Apdin News

ചേര്‍പ്പിലെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍

Byadmin

Nov 18, 2025



തൃശൂര്‍: കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്താണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഷാള്‍ അണിയിച്ച് സുജീഷ കള്ളിയത്തിനെ സ്വീകരിച്ചു. ഇവര്‍ക്കൊപ്പം മഹിള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അംഗം ഷാലി ജഗനും ബിജെപിയില്‍ അംഗത്വം എടുത്തു.

പാര്‍ട്ടി നേതാക്കളുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചതെന്ന് സുജീഷ കള്ളിയത്ത് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഭരിക്കാന്‍ അനുവദിച്ചില്ലെന്ന് സുജീഷ ആരോപിക്കുന്നു.വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും അവഗണന മാത്രമാണ് തിരിച്ചു കിട്ടുന്നതെന്ന് അവര്‍ പറഞ്ഞു. ബിജെപി തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍ ഹരി, ചേര്‍പ്പ് മണ്ഡലം പ്രസിഡന്റ് ശ്രീരജ്, സെക്രട്ടറി സുബീഷ് കൊന്നക്കന്‍, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ സുരേന്ദ്രന്‍ ഐയനിക്കുന്നത്, സുധീര്‍ എന്‍.കെ എന്നിവരും പങ്കെടുത്തു.

By admin