
ബെയ്ജിംഗ് ; ചൈനയിൽ നോറോവൈറസ് പടരുന്നു. നൂറിലധികം വിദ്യാർത്ഥികൾക്ക് രോഗം ബാധിച്ചു. ഒക്ടോബർ മുതലാണ് രോഗം സ്ഥിരീകരിച്ച് തുടങ്ങിയത്. മാർച്ച് മാസത്തോടെ രോഗബാധിതരുടെ എണ്ണം വർധിക്കുമെന്നാണ് സൂചന. ആഗോളതലത്തിൽ ഇത് ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
നോറോവൈറസ് കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടാക്കുന്നു. 5 വയസ്സിന് താഴെയുള്ള 200 ദശലക്ഷം കുട്ടികൾ ഉൾപ്പെടെ 685 ദശലക്ഷം ആളുകൾക്ക് ഓരോ വർഷവും രോഗം പിടിപെടുന്നതായി കണക്കാക്കപ്പെടുന്നു. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഫോഷാനിലുള്ള ഹൈസ്‌കൂളിൽ പഠിക്കുന്ന നൂറിലധികം വിദ്യാർത്ഥികൾക്ക് നോറോവൈറസ് ബാധിച്ചിട്ടുണ്ട്.