• Thu. Feb 19th, 2026

24×7 Live News

Apdin News

ചൈനയുടെ ഇന്ത്യാ അതിര്‍ത്തിയിലെ യുദ്ധനീക്കത്തെ മണത്തറിഞ്ഞ് ഇന്ത്യയുടെ എഐ ടൂള്‍..ആധുനിക യുദ്ധടൂളുകളില്‍ മിടുക്കുകാട്ടി ഇന്ത്യ

Byadmin

Feb 19, 2026



ന്യൂദല്‍ഹി: ചൈന ഇന്ത്യയുടെ അതിര്‍ത്തിയില്‍ നടത്തിയ നീക്കത്തെ എഐ ടൂളുകള്‍ ഉപയോഗിച്ച് തകര്‍ത്ത് ഇന്ത്യ. ഇതോടെ അതിര്‍ത്തിക്കാവലിന് എഐ ഫലപ്രദമായി ഉപയോഗിക്കാനുള്ള മിടുക്ക് ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുകയാണ്. അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലാണ് ചൈനയുടെ സൈനികനീക്കം ഉണ്ടായത്.

സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍റ് ചീഫ് ലഫ്. ജനറല്‍ ദിനേഷ് സിങ്ങ് റാണയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എഐ ഉച്ചകോടിയില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചപ്പോഴാണ് എഐ എങ്ങിനെ ഇന്ത്യയുടെ അതിര്‍ത്തിക്കാവലിന് ഫലപ്രദമായി ഉപയോഗിക്കുന്നു എന്ന കാര്യം ലഫ്.ജനറല്‍ ദിനേഷ് സിങ്ങ് റാണ വെളിപ്പെടുത്തിയത്.

ആധുനിക യുദ്ധതന്ത്രത്തെ എഐ ടൂളുകള്‍ മാറ്റിമറിയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തീരെ ചെലവ് കുറഞ്ഞ് എഐ സംവിധാനമാണ് ഇത്രയും മികച്ച റിസള്‍ട്ട് നല്‍കിയെന്നതും അദ്ദേഹം പറഞ്ഞു.

By admin