
ന്യൂദല്‍ഹി: യുഎസിന്റെ പ്രതിരോധവകുപ്പായ പെന്‍റഗണിന്റെ ഒരു വലിയ രഹസ്യപദ്ധതി ഇന്ത്യയിലെ ഒരു പത്രത്തില്‍ വിശദമായ വാര്‍ത്ത വന്നതുമൂലം അലസിപ്പോയി.സണ്‍ഡേ മെയില്‍ എന്ന ഇന്ത്യന്‍ പത്രമാണ് അമേരിക്കയും ഇന്തോനേഷ്യയും തമ്മിലുണ്ടാക്കിയ ഒരു രഹസ്യപ്രതിരോധക്കരാര്‍ പുറത്തുവിട്ടത്.
വാഷിംഗ്ടണില്‍ വെച്ച് ഇന്തോനേഷ്യന്‍ പ്രധാനമന്ത്രിയും ട്രംപും കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ഒരു രഹസ്യപ്രതിരോധക്കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതില്‍ അമേരിക്ക ഒളിപ്പിച്ചുവെച്ച ഒരു രഹസ്യ വ്യവസ്ഥ ഉണ്ടായിരുന്നു. അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്തോനേഷ്യയുടെ ആകാശത്തിലൂടെ ഇന്തോനേഷ്യയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ പറക്കാന്‍ സമ്മതിക്കുന്നതായിരുന്നു ഈ കരാര്‍.
ഈ രഹസ്യം സണ്‍ഡേ മെയിലിലൂടെ പുറത്തായി. ഇതോടെ ഇന്തോനേഷ്യയിലെ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വലിയ കോലാഹലമുണ്ടായി. ഈ കരാര്‍ റദ്ദാക്കപ്പെടുകയും ചെയ്തു. ഇതോടെ അമേരിക്കയുടെ ഒരു വലിയ പദ്ധതിയാണ് പൊളിഞ്ഞത്. ഇന്തോനേഷ്യയുടെ ആകാശപാത രഹസ്യമായി ഉപയോഗിക്കാന്‍ അമേരിക്കയ്‌ക്ക് കഴിഞ്ഞെങ്കില്‍ മലാക്ക കടലിടുക്കിലൂടെ ചൈനയ്‌ക്ക് വരുന്ന എല്ലാ ചരക്കുകളെയും തടയാന്‍ കഴിയുമായിരുന്നു. ചൈനയുടെ 80 ശതമാനം ചരക്കുകളും മലാക്ക കടലിടുക്ക് വഴിയാണ് വരുന്നതെന്നതിനാല്‍ മലാക്ക കടലിടുക്കില്‍ ആധിപത്യം നേടിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ചൈനയെ മുട്ടില്‍ വീഴ്‌ത്താന്‍ യുഎസിന് കഴിയുമായിരുന്നു. ആ സ്വര്‍ണ്ണപദ്ധതിയാണ് ഇന്ത്യയിലെ ഒരു പത്രം പൊളിച്ചത്.
തങ്ങളുടെ യുദ്ധവിമാനങ്ങളെ ഇന്തോനേഷ്യന്‍ ആകാശത്തിലൂടെ വട്ടം കറക്കി, ചൈനയെ പ്രതിരോധത്തിലാക്കാനായിരുന്നു യുഎസ് ഈ രഹസ്യക്കരാറിലൂടെ ഉദ്ദേശിച്ചത്. ഏപ്രില്‍ 12ന് സണ്‍ഡേ ഗാര്‍ഡിയന്‍ അമേരിക്കയുടെ ഈ രഹസ്യക്കരാര്‍ പ്രസിദ്ധീകരിച്ചതോടെ അമേരിക്കയുടെ കള്ളി വെളിച്ചത്തായി.. അമേരിക്കയുടെ ഉന്നത പ്രതിരോധ രേഖ എങ്ങിനെ ഇന്ത്യയിലെ ഒരു പത്രത്തിന് കിട്ടി എന്ന ചോദ്യം. ഉയരുകയാണ്.