• Mon. Apr 14th, 2025

24×7 Live News

Apdin News

ചൈനയെ മാത്രം വേട്ടയാടി യുഎസ്; മറ്റ് രാജ്യങ്ങള്‍ക്ക് മേലുള്ള പ്രതികാരനടപടികള്‍ മരവിപ്പിച്ചു; ചൈനയുടെ ആധിപത്യം അവസാനിക്കുമോ?

Byadmin

Apr 12, 2025



വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളില്‍ ചൈന നിലനിര്‍ത്തിയിരുന്ന വ്യാപാരത്തിലെ മേധാവിത്വം അവസാനിക്കുമോ എന്ന് ആശങ്ക പരക്കുന്നു. ചൈനയ്‌ക്കെതിരെ ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപ് മറ്റെല്ലാം രാജ്യങ്ങള്‍ക്കും എതിരായ പ്രതികാരച്ചുങ്കം മരവിപ്പിച്ചിരിക്കുകയാണ്. ചൈനയ്‌ക്കെതിരെ 145 ശതമാനം ഇറക്കുമതി തീരുവയാണ് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രയും തീരുവ നല്‍കി യുഎസ് വിപണിയില്‍ ചരക്ക് വിറ്റഴിക്കാന്‍ ചൈനയ്‌ക്കാവില്ല. 2024ല്‍ ഏകദേശം 44000 കോടി ഡോളറിന്റെ ചരക്കാണ് ചൈന യുഎസില്‍ വിറ്റഴിച്ചിരിക്കുന്നത്. ഇത് പൂര്‍ണ്ണമായും നഷ്ടമായാല്‍ ചൈനയ്‌ക്ക് അത് വലിയ തിരിച്ചടിയാകും.

ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന വ്യാപാരച്ചുങ്കം അടുത്ത 90 ദിവസത്തേക്ക് മരവിപ്പിച്ചതായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ നടപടിയും ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരിക്കുകയാണ്.

ഇതോടെ യുഎസിന്റെ ശത്രുപട്ടികയില്‍ ചൈന മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ചൈന യുഎസ് ഉല്‍പന്നങ്ങള്‍ക്കെതിരെ 125 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിട്ടുണ്ട്. ട്രംപ് 145 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിന് പ്രതികാരം എന്നോണമാണ് ചൈനയുടെ യുഎസിനെതിരായ ഉയര്‍ന്ന പകരച്ചുങ്കം. നേരത്തെ യുഎസിനെതിരായ 84 ശതമാനം ഇറക്കുമതി തീരുവയാണ് ഇപ്പോള്‍ ട്രംപ് 125 ശതമാനമാക്കി ഉയര്‍ത്തിയത്. ഇതോടെ ചൈനയുടെ വ്യാപാരരംഗത്തെ ലോകാധിപത്യം അവസാനിക്കുമോ എന്ന ആശങ്ക ശക്തമാവുകയാണ്.

76000 കോടി ഡോളറാണ് ചൈന യുഎസ് ബോണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം മുറുകിയാല്‍ ചൈന ഈ ബോണ്ട് തുക ഒറ്റയടിക്ക് പിന്‍വലിച്ചേക്കുമോ എന്ന ആശങ്ക യുഎസിനുണ്ട്. പക്ഷെ തല്‍ക്കാലം ട്രംപ് ചൈനയില്‍ നിന്നുള്ള ഈ നഷ്ടം കാര്യമാക്കുന്നില്ല.

ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് കാറായ ടെസ് ലയുടെ ചൈനയിലുള്ള വില്‍പന നിര്‍ത്തിവെയ്‌ക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. യുഎസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ചൈന ഇത്തരം പ്രതികാരനടപടികളില്‍ ഏര്‍പ്പെടുന്നത്. പക്ഷെ ചൈന കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന എന്നതിന്റെ സൂചനയുമാണിത്.

യുഎസ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതോടെ യൂറോപ്യന്‍ യൂണിയനുമായി കൈകോര്‍ത്ത് ഒന്നിച്ച് യുഎസിനെ നേരിടാനുള്ള പദ്ധതിയിലായിരുന്നു ചൈന. അതിനിടെയാണ് യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങള്‍ക്കും എതിരെ പ്രതികാരമെന്നോണം ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന വ്യാപാരച്ചുങ്കം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ യൂഎസുമായി പ്രതികാരനടപടികള്‍ നിര്‍ത്തിവെച്ചതായി യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോന്‍ ഡെ ലെയ് ന്‍ അറിയിച്ചു. ഇതോടെ യുഎസുമായുള്ള യൂറോപ്യന്‍ യൂണിയന്റെ ശത്രുത ഇല്ലാതായി. ഇത് ചൈനയുടെ ഒറ്റപ്പെടുന്നതിന് കാരണമായിരിക്കുകയാണ്. അതായത് യുഎസിനെതിരെ കൈകോര്‍ക്കാന്‍ ചൈനയ്‌ക്ക് ആരും ഒപ്പമില്ലാത്ത അവസ്ഥയായി. യുഎസുമായി തനിയെ പോരടിച്ച് നില്‍ക്കാന്‍ ചൈനയ്‌ക്കാവില്ല. കാരണം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ബ്രിട്ടനും എല്ലാം ചൈനയോട് മുന്‍പേ പല അഭിപ്രായഭിന്നതകളും ഉണ്ട്.

 

By admin