• Tue. Oct 28th, 2025

24×7 Live News

Apdin News

ചൈനയ്‌ക്കെതിരെ മീശപിരിച്ച് ട്രംപും യൂറോപ്യന്‍ യൂണിയനും; കുലുങ്ങാതെ ചൈന;;ചൈനയ്‌ക്ക് 155 ശതമാനം തീരുവ ഏര്‍പ്പെടുത്തുമോ?

Byadmin

Oct 27, 2025



വാഷിംഗ്ടണ്‍ : അപൂര്‍വ്വ ഭൗമധാതുക്കള്‍ കിട്ടാത്തിനാല്‍ വൈദ്യുതി വാഹനം മുതല്‍ ആയുധനിര്‍മ്മാണം വരെ പ്രതിസന്ധിയിലേക്ക് വീണുകൊണ്ടിരിക്കെ അവ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന ചൈന മറ്റൊരു രാജ്യത്തിനും ഇത് നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചൈനയ്‌ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുനോക്കുന്നുണ്ടെങ്കിലും ചൈന അനങ്ങുന്നില്ല.

ഏറ്റവുമൊടുവില്‍ മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ സമ്മേളനത്തില്‍ കൂടി ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിനോക്കാനാണ് ട്രംപ് എത്തിയിരിക്കുന്നത്. അതും പരാജയപ്പെട്ടാല്‍ ചൈനയ്‌ക്ക് മേല്‍ യുഎസ് 155 ശതമാനം വ്യാപാരതീരുവ ഏര്‍പ്പെടുത്തുമെന്നറിയുന്നു. അങ്ങിനെയെങ്കില്‍ ലോകം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങും.

നവംബര്‍ ഒന്ന് വരെയാണ് ഷീ ജിന്‍ പിങ്ങിന് സമയം അനുവദിച്ചിരിക്കുന്ത്. അതിന് മുന്‍പ് അപൂര്‍വ്വ ഭൗമ മൂലകങ്ങള്‍ നല്കാനുള്ള കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 155 ശതമാനം വരെ അധിക തീരുവ ചുമത്തേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. നിലവിലെ 55 ശതമാനം തീരുവകള്‍ക്ക് പുറമെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ ചുമത്തും. എല്ലാ നിര്‍ണ്ണായക സോഫ്റ്റ്വെയറുകള്‍ക്കും നവംബര്‍ 1 മുതല്‍ പുതിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്.

By admin