• Mon. May 5th, 2025

24×7 Live News

Apdin News

ചൈനീസ് ആയുധങ്ങളുടെ സഹായത്തോടെ പാകിസ്ഥാൻ യുദ്ധം ചെയ്യുമോ? പാക് സൈന്യത്തിന്റെ വിമാനം മുതൽ വെടിയുണ്ട വരെ ചൈനീസ് മയം

Byadmin

May 5, 2025


ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സൈനിക വിഭാഗങ്ങളും പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയുടെ നടപടിയെ ഭയന്ന് പാകിസ്ഥാനിലും പരിഭ്രാന്തി നിലനിൽക്കുന്നുണ്ട്. ഇതിനെ തുടർന്ന് പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ ജെഎഫ്-17 പോർ വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സർഗോധ വ്യോമതാവളത്തിലാണ് ജെഎഫ്-17 വിന്യസിച്ചിട്ടുള്ളത്.

കൂടാതെ കറാച്ചിയിലെ മൗറിപൂർ വ്യോമതാവളത്തിലും ജെഎഫ്-17 വിന്യസിച്ചിട്ടുണ്ട്. നേരത്തെ പാകിസ്ഥാൻ ഇവിടെ അമേരിക്കൻ യുദ്ധവിമാനമായ എഫ്-16 വിന്യസിച്ചിരുന്നു. എന്നാൽ ഇപ്പോൾ പാകിസ്ഥാൻ അത് ഗ്വാദറിനടുത്തുള്ള പാസ്‌നി വ്യോമതാവളത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്ത്യയുടെ എസ്-400 പ്രതിരോധ സംവിധാനത്തിന് തങ്ങളുടെ യുദ്ധവിമാനമായ എഫ്-16നെ നശിപ്പിക്കാൻ കഴിയുമെന്ന് പാകിസ്ഥാൻ ഭയപ്പെടുന്നുണ്ട്. ഇക്കാരണത്താലാണ് ഈ മാറ്റം എന്ന് ഇൻ്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പാകിസ്ഥാനിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വ്യോമതാവളമാണ് സർഗോധ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചെനാബ് നദിക്കടുത്തുള്ള കിരാന കുന്നുകളിലാണ് സർഗോധ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.  കൂടാതെ കറാച്ചി എയർബേസിലും വിന്യസിച്ചിരിക്കുന്ന വിമാനത്തിന്റെ ഒരു ഉപഗ്രഹ ചിത്രവും ഇന്ത്യയുടെ പക്കലുണ്ട്. കറാച്ചിയിലെ മൗറിപൂർ വ്യോമതാവളത്തിൽ പാകിസ്ഥാൻ ജെഎഫ്-17 യുദ്ധവിമാനമാണ് വിന്യസിച്ചിട്ടുള്ളത്. കറാച്ചി വ്യോമതാവളം പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാൻ നേരത്തെ ഇവിടെ യുഎസ് എഫ്-16 വിമാനങ്ങൾ വിന്യസിച്ചിരുന്നു. എന്നാൽ ഇപ്പോൾ പാകിസ്ഥാൻ ചൈനയുടെ ജെഎഫ്-17 വിമാനങ്ങളെ ആ സ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

അതേ സമയം പാകിസ്ഥാൻ കൂടുതലും ചൈനീസ് ആയുധങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്തവണ ഒരു യുദ്ധമുണ്ടായാൽ, ചൈനീസ് ആയുധങ്ങളെ ആശ്രയിച്ച് പാകിസ്ഥാൻ യുദ്ധക്കളത്തിലേക്ക് ഇറങ്ങും. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ വ്യോമസേന ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഭൂരിഭാഗവും ചൈനയിൽ നിർമ്മിച്ചതാണ്. ഇന്ത്യയുടെ റാഫേലിന് മറുപടി നൽകുന്നതിനായിട്ടാണ് പാകിസ്ഥാൻ ചൈനയിൽ നിന്ന് ജെഎഫ്-17 തണ്ടർ എന്ന യുദ്ധവിമാനം വാങ്ങിയത്.

ഇതിനുപുറമെ ചൈന പാകിസ്ഥാന് എഫ്-7പിജി സ്കൈബോൾട്ട് യുദ്ധവിമാനവും നൽകിയിട്ടുണ്ട്. പാകിസ്ഥാൻ ഉപയോഗിച്ചിരുന്ന റഷ്യയുടെ മിഗ്-21 ന്റെ ചൈനീസ് പതിപ്പാണിത്. ഇതിനുപുറമെ, കെ-8 കാരക്കോറം എന്ന പേരിലുള്ള ഒരു പരിശീലന വിമാനവും ചൈന പാകിസ്ഥാന് നൽകിയിട്ടുണ്ട്. വിംഗ് ലൂങ് II യുഎവി എന്ന സായുധ ഡ്രോണും പാകിസ്ഥാന് നൽകിയിട്ടുണ്ട്. പാകിസ്ഥാന് ചൈനയുടെ CH-4 UAV അതായത് ആളില്ലാ വിമാനങ്ങളും ഉണ്ട്. ജെഎഫ്-17 ൽ ഉപയോഗിക്കുന്ന എയർ-ടു-എയർ മിസൈലായ എസ്ഡി-10 (പിഎൽ-12). ചൈന വിതരണം ചെയ്യുന്ന PL-5, PL-8, PL-9C പോലുള്ള ഹ്രസ്വ-ദൂര എയർ-ടു-എയർ മിസൈലുകളും പാകിസ്ഥാനിലുണ്ട്.

ചൈന പാകിസ്ഥാന് CM-400AKG മിസൈലും നൽകിയിട്ടുണ്ട്, ഇത് എയർ-ടു-എയർ കപ്പൽ വിരുദ്ധ മിസൈലാണ്. ഇതിനുപുറമെ, ചൈന പാകിസ്ഥാന് എയർ-ടു-എയർ ക്രൂയിസ് മിസൈലായ സി-802എകെ ക്രൂയിസ് മിസൈലും നൽകിയിട്ടുണ്ട്.



By admin