ന്യൂഡൽഹി: ആന്റ് ഫിനാന്‍ഷ്യല്‍സിന് പേടിഎം മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ നിന്ന് 5.84 ശതമാനം ഓഹരികളാണ് ഒടുവില്‍ ഉണ്ടായിരുന്നത്. ഈ ഓഹരികള്‍ 3,800 കോടി രൂപയ്‌ക്ക് ആന്റ് വിറ്റഴിച്ചതോടെ പേടിഎം 100% ഇന്ത്യന്‍ കമ്പനിയായി മാറി. ഇതോടെ കമ്പനിയിലുണ്ടായിരുന്ന ചൈനീസ് ഉടമസ്ഥാവകാശവും ഓഹരിപങ്കാളിത്തങ്ങളും പൂർണമായും ഇല്ലാതായിരിക്കയാണ്.
ഇതേ പിന്തുടന്ന് ആദ്യ പാദത്തിൽ ഏകീകൃത അറ്റാദായം 123 കോടി എന്ന നേട്ടം കൈവരിക്കുകയും നേടി ശക്തമായ പ്രകടനവും പേടിഎം കാഴ്ച വെച്ചു. കമ്പനി ചരിത്രത്തിലാദ്യമായി ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി എന്നതും പോസിറ്റീവ് ആണ്. പ്രവർത്തന വരുമാനം മുൻ വർഷത്തേക്കാൾ 28 ശതമാനം ഉയർന്ന് 1,918 കോടി രൂപയായി, അതേസമയം കോണ്ട്രിബൂഷൻ ലാഭം 52 ശതമാനം ഉയർന്ന് 1,151 കോടിയിലും എത്തി.
ഇന്ത്യയിലെ ഏറ്റവും മികച്ചതും വേഗതയേറിയതുമായ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം ഉപഭോക്തൃ കേന്ദ്രീകൃതമായ പരിഷ്കാരങ്ങളിലൂടെ മൊബൈൽ പേയ്മെന്റ് അനുഭവം നിരന്തരം മെച്ചപ്പെടുത്തി വരികയാണ്. കമ്പനി അഞ്ച് പ്രധാന ഫീച്ചറുകളും പുതുതായി അവതരിപ്പിച്ചു. പേടിഎം ആഗോള വിപണിയിലും സാന്നിധ്യമായി വളരുകയാണ്. യുഎഇ, സിംഗപ്പൂർ, ഫ്രാൻസ്, മൗറീഷ്യസ്, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്പോൾ യുപിഐ പേയ്മെന്റുകൾ നടത്താൻ പേടിഎം ആപ്പ് ഉപയോഗിക്കാം. ഇത് വിദേശത്തുള്ള ഇന്ത്യൻ യാത്രക്കാർക്ക് സുഗമമായ ഇടപാടുകൾ സാധ്യമാക്കുന്നു.