ഛത്തീസ്ഗഡിലെ ഗരിയബന്ദിലുണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകളെ വധിച്ചു. എസ്ടിഎഫ്, കോബ്ര തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ഏറ്റുമുട്ടലില്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കൊല്ലപ്പെട്ട മനോജിന്റെ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ ഒളിച്ചിരുക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.