• Thu. Jan 16th, 2025

24×7 Live News

Apdin News

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഐഇഡി സ്‌ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരുക്ക് 

Byadmin

Jan 16, 2025



ബിജാപൂർ : ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് നടത്തിയ ഐഇഡി സ്ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരുക്ക്. ബസഗുഡ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്‌കെല്‍ ഗ്രാമത്തിന് സമീപമാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ജവാന്മാര്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരി 6ന് ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയ്‌ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. കുറ്റ്രു പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അംബേലി എന്ന ഗ്രാമത്തിന് സമീപം 60-70 കിലോ ഗ്രാം ഭാരമുള്ള ഐഇഡി സ്‌ഫോടനമാണ് നടന്നത്.

ഐഇഡി ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ വാഹനത്തിന് നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു.

By admin