• Fri. Oct 10th, 2025

24×7 Live News

Apdin News

ഛത്തീസ്ഗഢിൽ 36 വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച ഐഐഐടി വിദ്യാർത്ഥി അറസ്റ്റിൽ ; പിടിയിലായത് ബിലാസ്പൂർ സ്വദേശി സയ്യിദ് റഹീം അദ്നാൻ

Byadmin

Oct 10, 2025



റായ്‌പുർ : ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്‌പുരിൽ വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രങ്ങൾ കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച സംഭവത്തിൽ ഐഐഐടി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. ശ്യാമപ്രസാദ് മുഖർജി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ (ഐഐഐടി നയാ റായ്‌പൂർ) 21 വയസ്സുള്ള വിദ്യാർത്ഥിയായ സയ്യിദ് റഹീം അദ്നാനെയാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ 36  വിദ്യാർത്ഥിനികളുടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ ഫോട്ടോകൾ സൃഷ്ടിക്കാൻ AI ഉപകരണങ്ങൾ ഉപയോഗിച്ചുവെന്ന് പോലീസ് പറഞ്ഞു. ബിലാസ്പൂർ ജില്ലയിലെ താമസക്കാരനാണ് ഇയാൾ. വിദ്യാർത്ഥിനികളുടെ വ്യാജവും ആക്ഷേപകരവുമായ ഫോട്ടോകൾ സൃഷ്ടിക്കാൻ AI അധിഷ്ഠിത ഇമേജ് ജനറേഷൻ, എഡിറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചതായി പോലീസ് പ്രസ്താവനയിൽ പറയുന്നു.

വിദ്യാർത്ഥിനികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രജിസ്ട്രാറുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും കുറ്റാരോപിതനായ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പിൽ നിന്ന് 1,000 ചിത്രങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

ബിഎൻഎസ്, ഐടി നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം രാഖി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ നിലവിൽ ചോദ്യം ചെയ്തുവരികയാണ്. അതേ സമയം വിദ്യാർത്ഥിനികളുടെ പരാതിയെത്തുടർന്ന് പ്രതിയായ വിദ്യാർത്ഥിയെ ഇൻസ്റ്റിറ്റ്യൂട്ട് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

By admin