
ജക്കാർത്ത ; ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ മസ്ജിദിൽ വെള്ളിയാഴ്ച നിസ്ക്കാരത്തിനിടെ ബോംബ് സ്ഫോടനം . സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റു.
വടക്കൻ ജക്കാർത്തയിലെ എസ്‌എംഎ പ്രദേശത്തെ ഒരു സ്കൂളിനുള്ളിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി ആളുകൾ ഒത്തുകൂടിയപ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉദ്ദേശ്യം അന്വേഷിച്ചുവരികയാണ്. തീവ്രവാദികൾ പള്ളിയിൽ എങ്ങനെയാണ് എത്തിയത്, കുട്ടികളെ എന്തിനാണ് ലക്ഷ്യമിട്ടത് എന്നതും അന്വേഷിക്കുന്നുണ്ട്.
ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ കുട്ടികളിൽ ഭൂരിഭാഗവും അടുത്തുള്ള സ്കൂളിൽ പഠിക്കുന്നവരാണ് . പള്ളി സമുച്ചയത്തിൽ നിന്ന് ഒരു എകെ-47 തോക്കും നിരവധി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും പോലീസ് കണ്ടെടുത്തു. ഭീകരാക്രമണത്തിനു ശേഷം, പോലീസ് മസ്ജിദ് അടച്ചുപൂട്ടി.
നിലവിൽ, ജമാഅത്ത് അൻസറുത് ദൗള എന്ന ഒരു ഭീകര സംഘടന മാത്രമേ ഇന്തോനേഷ്യയിൽ സജീവമായിട്ടുള്ളൂ. 2015 ൽ സ്ഥാപിതമായ ഇത് ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തിലാണ്.