തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി വിശ്വശാന്തി ചതുര്‍ദശാഹയജ്ഞമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ഒക്ടോബര്‍ 14ന് രാവിലെ 6.30ന് മിഥില ഭജനസമിതിയുടെ ഹരിനാമകീര്‍ത്തനം, 7.30ന് ശ്രീലളിതാസഹസ്രനാമ പാരായണം, 8.30ന് ഭജന, 9.30ന് ഡോ.വിനീത അഭിലാഷ്, ഗായത്രി രഞ്ജന്‍ എന്നിവര്‍ നയിക്കുന്ന സംഗീതാര്‍ച്ചന, 10.30ന് ഗുരുവന്ദനം: ശ്രീനീലകണ്ഠവിദ്യാപീഠം, ചേങ്കോട്ടുകോണം, 2.00ന് ചെണ്ടമേളം, വൈകുന്നേരം 3.00ന് ഹരിപ്രിയ ആയാംകുടി നയിക്കുന്ന സംഗീതകച്ചേരി എന്നിവ നടക്കും.
വൈകുന്നേരം 5.30ന് നടക്കുന്ന നവതി സത്യാനന്ദഗുരു സമീക്ഷ ഉദ്ഘാടനം അയോധ്യ മണിരാംദാസ് ഛാവണി അധ്യക്ഷന്‍ ശ്രീ മഹന്ത് കമല്‍നയന്‍ ദാസ് ജി മഹാരാജ് നിര്‍വഹിക്കും. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ തക്കല വെള്ളിമല വിവേകാനന്ദാശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി ചൈതന്യാനന്ദജി മഹാരാജ് അനുഗ്രപ്രഭാഷണം നടത്തും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ബി.ജെ.പി സംസ്ഥാന ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍, എസ്.ആര്‍.ഡി.എം.യു.എസ് അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ശ്രീരാമദാസമിഷന്‍ സംഘടനാ സെക്രട്ടറി ബ്രഹ്മചാരി പ്രവിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ജയന്തി ദിനമായ അന്നേദിവസം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാവിലെ 3.30ന് നിര്‍മാല്യം, 5.30ന് ആരാധന, തുടര്‍ന്ന് ശ്രീരാമായണ പാരായണം. 7.30ന് ജ്യോതിക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്‌ക്ക് ഒന്നിന് അമൃതഭോജനം, വൈകുന്നേരം 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 7.30ന് ഭജന, രാത്രി 8.30ന് ആരാധന. ഒക്ടോബര്‍ 15ന് വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ വിശ്വശാന്തി ചതുര്‍ദശാഹയജ്ഞം സമ്പൂര്‍ണമാകും