• Thu. Feb 27th, 2025

24×7 Live News

Apdin News

ജഗ്ഗി വാസുദേവ് ആർഎസ്എസുകാരനാണ് ; ഇഷ ഫൗണ്ടേഷൻ പരിപാടിയിൽ ഡി കെ ശിവകുമാർ പങ്കെടുത്തത് തെറ്റ് : കോൺഗ്രസിൽ വിമർശനം

Byadmin

Feb 26, 2025


ബെംഗളൂരു ; ശിവരാത്രി ദിനത്തിൽ ഇഷ ഫൗണ്ടേഷൻ പരിപാടിയിൽ പങ്കെടുക്കുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ കോൺഗ്രസിൽ വിമർശനം . ഇഷ ഫൗണ്ടേഷന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ തനിക്ക് ആവേശമുണ്ടെന്ന് പറഞ്ഞു ഡി.കെ. തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ചിരുന്നു . അതിനു പിന്നാലെയാണ് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ ഉയർന്നത് .

ഒരു മതേതര പാർട്ടിയുടെ പ്രസിഡന്റും ഒരു മതേതര സർക്കാരിന്റെ ഉപമുഖ്യമന്ത്രിയുമായ ശിവകുമാർ നമ്മുടെ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നവരോട് പരസ്യമായി നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നത് ശരിയാണോ? എന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.വി. മോഹന്റെ ചോദ്യം .

ജഗ്ഗി വാസുദേവിന്റെ വീക്ഷണങ്ങൾ ആർ.എസ്.എസ് ആഖ്യാനങ്ങളുമായി പൊരുത്തപ്പെടുന്നു. പാർട്ടി പ്രവർത്തകർക്ക് തെറ്റായ സന്ദേശമാണ് ശിവകുമാർ നൽകിയത്. പ്രതിബദ്ധത എന്നാൽ വിട്ടുവീഴ്ച എന്നല്ല. ഇത് പാർട്ടിയുടെ പുരോഗതിക്കും വളർച്ചയ്‌ക്കും വിനാശകരമാണ്.

ഇത് അവഗണിക്കുന്നത് പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയെ ദുർബലപ്പെടുത്തും. ആർഎസ്എസ് പശ്ചാത്തലമുള്ളവർക്ക് ക്ഷണക്കത്ത് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവരിൽ ഒരാളാണ്. “നമ്മുടെ പാർട്ടി അധ്യക്ഷൻ അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിടുന്നതും രാത്രി മുഴുവൻ ചെലവഴിക്കുന്നതും കാണുന്നത് കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കുന്നു, അത് മനസ്സിലാക്കാൻ പ്രയാസമാണ്,” പി.വി. മോഹൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചില കോൺഗ്രസ് പ്രവർത്തകരും ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ജഗ്ഗി വാസുദേവ് ​​ഒരു ബിജെപി അനുഭാവിയാണ്. വിളിച്ചതുകൊണ്ട് മാത്രം പോകുന്നത് ശരിയല്ല എന്നാണ് ചില നേതാക്കളുടെ അഭിപ്രായം .

എന്നാൽ ഈ സംഭവവികാസങ്ങൾക്കെല്ലാം ഡി കെ ശിവകുമാർ തന്നെ മറുപടി നൽകി, “ശിവരാത്രി ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ ഇഷ ഫൗണ്ടേഷൻ പരിപാടിയിലേക്ക് പോകുന്നു” എന്ന് പറഞ്ഞു. എന്നാൽ, സോഷ്യൽ മീഡിയയിൽ ചിലർ ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈഷ ഫൗണ്ടേഷൻ ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നു. എന്റെ മകൾ കഴിഞ്ഞ തവണ പോയതുപോലെ ഇത്തവണ ഞാൻ പോകുന്നു. എനിക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ല. ജഗ്ഗി വാസുദേവ് ​​നമ്മുടെ മൈസൂരിൽ നിന്നാണ്. അവർ എന്നെ അവരുടെ പരിപാടിയ്‌ക്കായി ക്ഷണിച്ചു. ഇന്ന് ഞാൻ ഈഷാ ഫൗണ്ടേഷന്റെ പരിപാടിക്ക് പോകും ‘ ഡികെയുടെ ഈ മറുപടിയും വൈറലായി കഴിഞ്ഞു.



By admin