• Sun. Aug 17th, 2025

24×7 Live News

Apdin News

‘ജനങ്ങള്‍ ഇവരെ സഹിക്കുന്നത് അമിതാഭ് ബച്ചന്റെ ഭാര്യയായതുകൊണ്ട്’ -സെല്‍ഫിയെടുക്കാന്‍ വന്നയാളെ തല്ലിയ ജയാ ബച്ചനെ വിമര്‍ശിച്ച് കങ്കണ

Byadmin

Aug 17, 2025



ന്യൂദല്‍ഹി: സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സാധാരണക്കാരന്റെ ചെകിട്ടത്തടിച്ച ജയാബച്ചന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റത്തെ വിമര്‍ശിച്ച് കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസം കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ വെച്ചായിരുന്നു ജയയുടെ ഈ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം.

ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പാര്‍ലമെന്‍റിനകത്ത് ജനാധിപത്യം സംസാരിക്കുകയും പാര്‍ലമെന്‍റിന് പുറത്ത് ഏകാധിപതിയെപ്പോലെ പെരുമാറുകയും ചെയ്യുന്ന ജയാ ബച്ചന്റെ രീതി ശരിയല്ലെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം. സര്‍വ്വാധികാരങ്ങളും ഉള്ള എന്നാല്‍ ഉള്ളില്‍ നശിച്ചുപോയ സ്ത്രീയാണ് ഇവര്‍ എന്നും കങ്കണ വിമര്‍ശിച്ചു. ജയാ ബച്ചനെ ജനങ്ങള്‍ സഹിക്കുന്നത് നടന്‍ അമിതാഭ് ബച്ചന്റെ ഭാര്യയായതുകൊണ്ടാണെന്നും കങ്കണ പറഞ്ഞു.

സമാജ് വാദി പാര്‍ട്ടിയുടെ ചുവന്ന തൊപ്പി ധരിച്ച ജയാബച്ചന്റെ രൂപത്തെയും കങ്കണ റണാവത്ത് എംപി കളിയാക്കി. “കോഴിപ്പൂ പോലെയുള്ളതാണ് സമാജ് വാദി പാര്‍ട്ടിയുടെ തൊപ്പി. പക്ഷെ ഈ തൊപ്പി ധരിച്ച ജയാബച്ചനെ പൊരുന്നുകോഴിയെപ്പോലെയാണ് തോന്നുന്നത്. അത്രയ്‌ക്ക് അപമാനമാണവര്‍.” – കങ്കണ വിമര്‍ശിച്ചു.



By admin