കോട്ടയം: കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു.ഇതോടെ ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശേരിയില്‍ എത്തിയിരുന്ന നൂറുകണക്കിന് മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് ചങ്ങനാശേരിയില്‍ എത്തി അതേ ദിവസം തന്നെ മടങ്ങുവാന്‍ ആകും.
ജനശതാബ്ദി എക്സ്പ്രസ് (12081) പുലര്‍ച്ചെ 4.50-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് നിലവില്‍ സ്റ്റോപ്പുള്ളത്. ട്രെയിന്‍ ഉച്ചയ്‌ക്ക് 2.10-ഓടെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും.
ജനശതാബ്ദി എക്സ്പ്രസ് (12082) ഉച്ചയ്‌ക്ക് 2.50-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. അര്‍ധരാത്രി 12.50-ന് കണ്ണൂരില്‍ എത്തിച്ചേരും.