
ന്യൂദൽഹി: ജനാധിപത്യവും തെരഞ്ഞെടുപ്പും സംബന്ധിച്ച് തെരഞ്ഞെടുപ്പുകമ്മീഷൻ സംഘടിപ്പിക്കുന്ന കോൺഫ്രൻസ് ജനുവരി 21 മുതൽ ന്യൂദൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. മൂന്ന് ദിവസത്തെ പരിപാടിയാണ് ഇന്ത്യ ഇന്റർനാഷണൽ ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റ് കോൺഫറൻസ് 2026.
ഇലക്ഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിൽ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ഷൻ അസിസ്റ്റൻസ് ഇന്റർനാഷണലുമായി സഹകരിച്ച് ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റ്, ഈ അന്താരാഷ്‌ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇൻക്ലൂസീവ്, സമാധാനപരം, പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ലോകത്തിനായുള്ള ജനാധിപത്യം എന്നതാണ് സമ്മേളനത്തിന്റെ പ്രമേയമെന്ന് ഇന്ന് ന്യൂഡൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഐഐഐഡിഇഎം ഡയറക്ടർ ജനറൽ രാകേഷ് വർമ്മ പറഞ്ഞു. വിവിധ തെരഞ്ഞെടുപ്പ് രീതികളെക്കുറിച്ചും തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് പുറമേ, വ്യത്യസ്ത സെഷനുകളും സംഘടിപ്പിക്കുമെന്ന് രാജേഷ് വർമ്മ പറഞ്ഞു.