തിരുവനന്തപുരം: ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഒരു വേദിയില്‍ കൊണ്ടു വന്നു എന്നതാണ് ഈ ആഘോഷങ്ങളുടെ പ്രത്യേകതയെന്ന് ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ പറഞ്ഞു.
ഒരു പത്രം അതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പൊതുസ്വഭാവമുള്ള പരിപാടികള്‍ ഏറ്റെടുക്കുക സ്വാഭാവികമാണ്. എന്നാല്‍ ജനങ്ങളിലൂടെ വന്ന ആവശ്യങ്ങള്‍, അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, പരിഹാരം ആഗ്രഹിക്കുന്ന വിഷയങ്ങള്‍, അറിയണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍, കാണണമെന്നാഗ്രഹിക്കുന്ന കാഴ്ചകള്‍ ഇതെല്ലാം ഒരു വേദിയില്‍ ഒരുമിച്ചു കൊണ്ടുവരിക എന്നത് ഒരു പക്ഷേ അപൂര്‍വമായിരിക്കും. ആ നിലയ്‌ക്ക് ഈ ആഘോഷങ്ങള്‍ പൂര്‍ത്തിയാകുന്നത് ഒരു അനന്യമായ പരിപാടി എന്ന നിലയിലാണ്.