
ബംഗളൂരു: സര്‍ക്കാര്‍ ആശുപത്രികളുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ജന്‍ ഔഷധി കേന്ദ്രങ്ങളും പൂട്ടാന്‍ നിര്‍ദ്ദേശിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്‌റെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.
‘ ദരിദ്രര്‍ക്ക് നല്‍കുന്ന മരുന്നുകളില്‍ സര്‍ക്കാരിന്റെ കൈകടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ലെ’ന്ന് ധാര്‍വാഡ് ബെഞ്ചിലെ ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.
ജന്‍ ഔഷധി കേന്ദ്രങ്ങള്‍ 50-90% കുറഞ്ഞ നിരക്കില്‍ ജനറിക് മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവര്‍, സ്ഥിര വരുമാനമുള്ള മുതിര്‍ന്ന പൗരന്മാര്‍, ദിവസ വേതനക്കാര്‍, പതിവായി മരുന്ന് ആവശ്യമുള്ള വിട്ടുമാറാത്ത രോഗികള്‍ എന്നിവര്‍ക്ക് ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നുണ്ടെന്നും അതിനാല്‍, ഇത് ഒരു തരത്തിലും വലിയ പൊതുതാല്‍പ്പര്യത്തെ ബാധിക്കുന്നില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ നിലപാടിനെ കോടതി അംഗീകരിച്ചു.