
കുമാമോട്ടോ: ജപ്പാന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഭാരത പുരുഷ സിംഗിള്‍സ് താരം ലക്ഷ്യ സെന്‍ സെമിയില്‍. മുന്‍ ലോകചാമ്പ്യന്‍ ലോഹ് കീന്‍ യേവിനെ അട്ടിമറിച്ചാണ് ലക്ഷ്യയുടെ തകര്‍പ്പന്‍ മുന്നേറ്റം. 39 മിനിറ്റില്‍ അവസാനിച്ച ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ വിജയിച്ചത്. സ്‌കോര്‍ 21-13, 21-17. സിംഗപ്പൂരില്‍ നിന്നുള്ള ലോഹ് കീനുമായി ലക്ഷ്യയുടെ പത്താം പോരാട്ടമായിരുന്നു ഇത്. ഇതുവരെ ഏഴ് വിജയങ്ങളും നേടിയത് ലക്ഷ്യ സെന്‍ ആണ്.
സെമിയില്‍ ഭാരത താരത്തിന്റെ എതിരാളി ആതിഥേയ താരം കെന്റ നിഷിമോട്ടോ ആണ്. ടൂര്‍ണമെന്റിലെ ആറാം സീഡ് താരമാണ് നിഷിമോട്ടോ. ലക്ഷ്യ ഏഴാം സീഡ് താരവും. പ്രീക്വാര്‍ട്ടറോടെ മറ്റ് ഭാരത താരങ്ങളെല്ലാം ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.