• Tue. Jan 20th, 2026

24×7 Live News

Apdin News

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് സിപിഎം എം.എൽ.എ; നന്മ മാത്രമേ കണ്ടുള്ളു, പ്രശ്നമാക്കേണ്ടതില്ലെന്ന് ദലീമ ജോജോ

Byadmin

Jan 20, 2026



ആലപ്പുഴ: ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ സിപിഎം എംഎൽഎ ദലീമ ജോജോ. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ചാരിറ്റി സംഘടനയുടെ പരിപാടിയിലാണ് എം എൽ എ പങ്കെടുത്ത് പാട്ട് പാടിയത്. ആലപ്പുഴയിൽ ഈ മാസം 11 ന് ജമാ അത്തെ ഇസ്ലാമി അമീർ പി. മുജീബ് റഹ്മാൻ ഉൾപ്പടെയുള്ളവർ പങ്കെടുത്ത പരിപാടിയിലാണ് ദലീമ ജോജോ പങ്കെടുത്തത്.

ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഐഎം വിമർശനം കടുപ്പിക്കുമ്പോഴാണ് എംഎൽഎയുടെ വേദി പങ്കിടൽ. സംഭവത്തിൽ വിശദീകരണവുമായി എംഎൽഎ ദലീമ ജോജോ രംഗത്തെത്തി. ചാരിറ്റി സംഘടനയുടെ പരിപാടിയിലാണ് പങ്കെടുത്തത്. നന്മ മാത്രമേ കണ്ടുള്ളു, പ്രശ്നമാക്കേണ്ടതില്ല. ചാരിറ്റിക്ക് വേണ്ടി ആരു വിളിച്ചാലും പോകുമെന്നും ദലീമ വ്യക്തമാക്കി.

അതേസമയം ഇന്നലെ മലപ്പുറത്തെ ജമാ അത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി. അബ്ദുറഹിമാൻ. ജമാ അത്തെ ഇസ്ലാമി-ബന്ധത്തിന്റെ പേരിൽ എൽഡിഎഫ് യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടയിലാണ് ആണ് മന്ത്രി ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായി പങ്കെടുത്തത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതെയും ഒരു പോലെ എതിർക്കണമെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.

By admin