തിരുനെൽവേലി> ജമൈക്കയിൽ ഇന്ത്യക്കാരനെ കൊള്ളക്കാർ വെടിവെച്ചു കൊന്നു. തിരുനെൽവേലിക്കടുത്ത് മീനാക്ഷിപുരം സ്വദേശിയായ വിഘ്നേഷ് നാഗരാജനെയാണ് കവർച്ചാസംഘം കൊലപ്പെടുത്തിയത്. വെടിവെയ്പ്പിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റു. വിഘ്നേഷും കൂടെയുണ്ടായിരുന്നവരും ജമൈക്കയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.
വിഘ്‌നേഷിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ജില്ലാ കലക്ടർ ഡോ. കെ പി കാർത്തികേയന് നിവേദനം നൽകി.
ജമൈക്കയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന സുരണ്ടായിയിലെ അമൃതരാജ് എന്നയാളാണ് വിവരം വീട്ടിലറിയിച്ചത്. രാവിലെ ഏഴ് മണിക്ക് എനിക്ക് ഒരു കോൾ ലഭിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 1 മണിക്ക് സൂപ്പർമാർക്കറ്റ് കൊള്ളയടിക്കാൻ ശ്രമിച്ച അക്രമികൾ വെടിയുതിർക്കുകയായിരുന്നു, വിഘ്‌നേഷ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും തമിഴ്‌നാട് സ്വദേശികളായ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിഘ്നേഷിൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഞങ്ങളെ സഹായിക്കണം. വിഘ്നേഷിന്റെ ബന്ധുവായ മോഹൻ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ