ജമ്മുകാശ്മീരിലെ പാകിസ്ഥാനുമായി ആര്‍എസ് പുരയില്‍ അതിര്‍ത്തിക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.