ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ സൈനികന് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ദിഗ്വാര്‍ സെക്ടറിലെ ഒരു ഫോര്‍വേഡ് ഏരിയയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.
അതിര്‍ത്തികളിലെ നുഴഞ്ഞുകയറ്റങ്ങള്‍ തടയുന്നതിനായി സ്ഥാപിച്ചിരുന്ന കുഴിബോംബുകള്‍ ചിലപ്പോള്‍ മഴയില്‍ ഒലിച്ചുപോയിട്ടാവാം അപകടം നടന്നിരിക്കുക എന്ന നിഗമനത്തിലാണ് അധികൃതര്‍. പരുക്കേറ്റ ഹവല്‍ദാറെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.