ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം. കത്വ ജില്ലയില്‍ ഇന്നുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും ഏഴ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്ബാഗിലെ ജോധ് ഘാട്ടി ഗ്രാമത്തിലും ജംഗ്ലോട്ടിലും രാത്രിയില്‍ പെയ്ത കനത്ത മഴക്കിടയിലാണ് ദുരന്തമുണ്ടായത്.
ജംഗ്ലോട്ട് പ്രദേശത്ത് മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. ജോധ് ഘാട്ടിയില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ഇത് ഗ്രാമത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.