ജമ്മുകശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം. ഡോഡയിലാണ് മേഘവിസ്ഫോടനം നടന്നത്. ഇതിനെ തുടര്‍ന്ന് വൈഷ്ണോ ദേവി യാത്ര നിര്‍ത്തിവെച്ചു. മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാല് പേര്‍ മരണപ്പെട്ടു. 10 വീടുകള്‍ക്ക് തകര്‍ന്നു.
കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലുമൂലം പലയിടത്തും ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിവിധ മേഖലകളില്‍ സ്ഥിതി ഗുരതരമാണെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു.