• Fri. Jan 2nd, 2026

24×7 Live News

Apdin News

ജയറാം ഒരു ബ്രാഹ്മണൻ അല്ലേ;ശബരിമല സ്വർണ്ണപ്പാളി പാളി എടുത്ത് വീട്ടിൽ കൊണ്ട് പോയി; ആ കള്ളന് കോടികൾ ഉണ്ടാക്കി കൊടുത്തു

Byadmin

Jan 2, 2026



ജയറാമിനെ വീണ്ടും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ തിരക്കഥാകൃത്ത് കൂടിയായ സുനിൽ പരമേശ്വരൻ. ശബരിമല സ്വർണപ്പാളി വിഷയത്തിൽ നേരത്തെയും അദ്ദേഹം ജയറാമിനെതിരെ രംഗത്ത് വന്നിരുന്നു. ജയറാമിനോട് വ്യക്തി വൈരാഗ്യം ഇല്ലെന്നും അദ്ദേഹത്തിന്റെ മുഖംമൂടി ഇഷ്‌ടമല്ലെന്നുമാണ് സുനിൽ പരമേശ്വരൻ പറയുന്നത്. ഡിഎൻഎ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

സുനിൽ പരമേശ്വരന്റെ വാക്കുകൾ ;

കഴിഞ്ഞ ദിവസം ഒരാൾ എന്നോട് വിളിച്ചു ചോദിക്കുകയാണ് എനിക്ക് ജയറാമിനോട് എന്തെങ്കിലും പകയുണ്ടോ എന്ന്. എനിക്ക് അദ്ദേഹത്തോട് എന്ത് പകയാണ് ഉള്ളത്? അദ്ദേഹത്തിന്റെ മുഖംമൂടി എനിക്ക് ഇഷ്‌ടമല്ലെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. നല്ല നടനാണ് എന്ന് പോലും ഞാൻ പറയില്ല. പത്മരാജൻ സാറിന് പറ്റിയൊരു അബദ്ധമായിട്ട് മാത്രമേ ഞാൻ അയാളെ കാണുന്നുള്ളൂ. പിന്നെ ജയറാം വളരെ വലിയ ഭാഗ്യവാനും കൂടിയാണ്.

സിനിമയിൽ കഴിവിലുപരി ഭാഗ്യത്തിന് കൂടി സ്ഥാനമുണ്ട്. അദ്ദേഹം ഭാഗ്യമുള്ള ഒരു നടനാണ്. ഇതിനേക്കാൾ ഭാഗ്യമില്ലാതെ പോയ ഒരുപാട് ഒരുപാട് അഭിനയിച്ച് കാര്യപ്രാപ്‍തി തെളിയിക്കാൻ കഴിയാത്ത ഒരുപാട് പേര് ഉണ്ടായിരുന്നു. ഞാൻ പറഞ്ഞുവന്നത് എനിക്ക് ജയറാമിനോട് വൈരാഗ്യം ഒന്നുമില്ലെന്നാണ്. പിന്നെ ഇതൊക്കെ അറിഞ്ഞു വിളിച്ചതാണോ എന്ന് എനിക്ക് അറിയില്ല. ജയറാമിനോട് ഒരു വൈരാഗ്യവും ഇല്ലെന്നാണ് എനിക്ക് പറയാനുള്ളത്.

ശബരിമല വിഗ്രഹം, സ്വർണപ്പാളി ഒക്കെ ജയറാം എടുത്തുകൊണ്ട് പോയി എന്ന വിധത്തിൽ സംസാരിക്കുന്നു. അങ്ങനെയൊന്നും ഞാൻ പറഞ്ഞിട്ടില്ല. എന്തായാലും ജയറാം അതൊക്കെ എടുത്ത് വീട്ടിൽ കൊണ്ട് പോയി വച്ചാല്ലോ. വീട്ടിൽ കൊണ്ട് വയ്‌ക്കാനുള്ള അവസരം കൊടുത്തില്ലേ? അയ്യപ്പന്റേതല്ലേ അതൊക്കെ. ജയറാം ഒരു ബ്രാഹ്മണൻ അല്ലേ, ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത്.

ശ്രീനിവാസൻ മരിച്ചപ്പോൾ അദ്ദേഹം എവിടെ ആയിരുന്നു, വിദേശത്ത് ആയിരുന്നോ? അദ്ദേഹം എവിടെ ആയിരുന്നാലും സമൂഹത്തിൽ ഇത്രയധികം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ ശ്രീനിവാസനെ പോലെയുള്ള, ഒരുമിച്ച് ഒരുപാട് നല്ല വേഷങ്ങൾ ചെയ്‌ത, നല്ല കഥാപാത്രങ്ങൾ ജയറാമിന് കൊടുത്ത ആ മനുഷ്യന്റെ മൃതശരീരത്തിന് അടുത്തേക്ക് വന്നില്ലല്ലോ. അതൊക്കെ പറയുന്നതിൽ എന്താണ് തെറ്റ്, അതിനല്ലേ ഈ വേദികൾ ഒക്കെ.

അത് അദ്ദേഹത്തിന്റെ ആരാധകർക്ക് വേദന ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ആരാധകർ വിഷമിക്കണം ഇങ്ങനെയൊക്കെ ചെയ്‌താൽ. അവർ വേണം എന്നിട്ട് തിരുത്തി കൊടുക്കാൻ. തിരുത്തൽ ഉണ്ടാവണം. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, ഞാൻ മുൻപ് പറഞ്ഞതാണ്. ശബരിമല അയ്യപ്പന്റെ സ്വർണപ്പാളികൾ എടുത്തുകൊണ്ട് പോയിട്ട് അദ്ദേഹം പറഞ്ഞ വലിയ തമാശയാണ് എനിക്ക് മനസിലാവാത്തത്.

അതിന് എന്തെങ്കിലും പൈസ കൊടുത്തോ എന്ന് ചോദിച്ചപ്പോൾ ഏയ് ഇല്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒന്ന് ആലോചിച്ചു നോക്കണേ, 500 രൂപയോ മറ്റോ പോലെയുള്ള ചെറിയ പ്രതിഫലം ആണ്. ഈ അബദ്ധങ്ങൾ ചെയ്‌തത്‌ മാത്രമല്ല, ഈ മഹാ അപരാധം ചെയ്‌തത്‌ മാത്രമല്ല മഹാ ബ്രാഹ്മണൻ ആണെന്നുള്ള, ആ കുലത്തിൽ ജനിച്ചത് ആണെന്ന് കൊട്ടിഘോഷിക്കുന്ന മനുഷ്യൻ ശബരിമല പാളി എടുത്ത് വീട്ടിൽ കൊണ്ട് പോയത് മാത്രമല്ല ഉണ്ണികൃഷ്‌ണനെ പോലെയുള്ള കള്ളന് കോടിക്കണക്കിന് രൂപ ഉണ്ടാക്കി കൊടുത്തു.

തമിഴ്‌നാട്ടിലെ സകല നടന്മാരെയും ഇതിനായി വിളിച്ചു വരുത്തിയിരുന്നു. ഞാൻ 500 രൂപയേ കൊടുത്തുള്ളൂ എന്നാണ് പറഞ്ഞത്. അപ്പോൾ തന്നെ പോലീസിനെ വിളിക്കണ്ടേ. ഇത് തെറ്റാണെന്ന് അദ്ദേഹം പറയണ്ടേ. താനാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ അവതാര പുരുഷൻ എന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. ഇവരെയൊക്കെ പ്രതിയാക്കണം, ഇവർക്ക് ഒക്കെ അതിൽ ബന്ധമുണ്ട്.

 

By admin