ബിഹാർ തെരഞ്ഞെടുപ്പിൽ എം.എൽ.എയായി വിജയിച്ചാൽ അലിനഗറിന്റെ പേര് സിതാ നഗർ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി സ്ഥാനാർഥിയും ഗായികയുമായ മൈഥിലി ഠാകുർ. പ്രസ്താവന വിവാദമായതോടെ ഇത് തന്റെ ആശയമല്ലെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ റായുടെ നിർദേശമാണെന്നും മിഥലാഞ്ചലുമായി ബന്ധമുള്ള പേര് ആയതിനാൽ സിതാ നഗർ എന്ന പുതിയ പേര് നൽകുന്നതിനെ പിന്തുണക്കുകയായിരുന്നു എന്നും വിശദീകരിച്ച് രംഗത്തെത്തി.
ബ്രാഹ്മണ, മുസ്‍ലിം, യാദവ വോട്ടർമാർ ഭൂരിപക്ഷമുള്ള മണ്ഡലത്തെ കുറിച്ചാണ് ബിജെപിയുടെ ‘ജെൻ സി’ സ്ഥാനാർഥി ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. പ്രസ്താവനയിലൂടെ ബി.ജെ.പി സാമൂദായിക ഭിന്നത സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.