• Thu. May 1st, 2025

24×7 Live News

Apdin News

ജറുസലേമിലെ വന്‍ തീപ്പിടിത്തം : ആയിരക്കണക്കിന് ഏക്കർ വനം കത്തിനശിച്ചു 

Byadmin

May 1, 2025


ടെല്‍ അവീവ് : ഇസ്രായേലിലെ ജറുസലേമിൽ ഉണ്ടായ വന്‍ തീപ്പിടിത്തല്‍ ആയിരക്കണക്കിന് ഏക്കർ വനം കത്തിനശിച്ചു. ജറുസലേം കുന്നികളിലാണ് ആദ്യം തീപ്പിടിത്തം കണ്ടെത്തിയത്. തുടര്‍ന്ന് ഉഷ്ണതരംഗത്തില്‍ അതിവേഗം കാട്ടുതീ വ്യാപിച്ച് അഞ്ചോളം സ്ഥലങ്ങളില്‍ തീപ്പിടിത്തമുണ്ടാവുകയായിരുന്നു.

ഇതുവരെ 2900 ഏക്കര്‍ വനം തീപ്പിടിത്തത്തില്‍ നശിച്ചുവെന്നാണ് കണക്കാക്കുന്നത്. ബുധനാഴ്ചയാണ് തീപ്പിടിത്തമുണ്ടായത്. കാട്ടുതീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഇപ്പോഴും തുടരുകയാണ്. ജറുസലേമിന് സമീപം പടരുന്ന കാട്ടുതീ നഗരത്തിലേക്കും എത്താൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബുധനാഴ്ച മുന്നറിയിപ്പ് നൽകി.

കാട്ടുതീ മൂലം ടെൽ അവീവിനെ ജറുസലേമുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ അടച്ചു. പുക ശ്വസിച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.

ലാത്രുന്‍, നെവേ ഷാലോം, എസ്റ്റോള്‍ വനം എന്നീ പ്രദേശങ്ങളിലാണ് കനത്ത തീ തുടരുന്നത്. മെവോ ഹോറോണ്‍, ബര്‍മ റോഡ്, മെസിലാത് സിയോണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തീപടരുന്നുണ്ട്. കാട്ടൂതീ മൂലം ബുധനാഴ്ച വൈകുന്നേരം ജറുസലേമിൽ നടത്താനിരുന്ന പ്രധാന സ്വാതന്ത്ര്യദിന പരിപാടി റദ്ദാക്കിയിരുന്നു.



By admin